Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. Reyna

America

ഫോ​മാ ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​നി​ൽ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് ഫെ​യ​ർ; ഡോ. ​റെ​യ്ന റോ​ക്ക് നേ​തൃ​ത്വം ന​ൽ​കും

‌ഹൂ​സ്റ്റ​ൺ: ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് 1, 2 തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കു​ന്ന ഫോ​മാ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ക​ൺ​വെ​ൻ​ഷ​ന്റെ ഭാ​ഗ​മാ​യി ഓ​ഗ​സ്റ്റ് 1ന് (​ശ​നി​യാ​ഴ്ച) രാ​വി​ലെ 8.00 മു​ത​ൽ 11.00 വ​രെ വി​പു​ല​മാ​യ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​രോ​ഗ്യ​സം​ര​ക്ഷ​ണം, രോ​ഗ​പ്ര​തി​രോ​ധം, ആ​രോ​ഗ്യ​ബോ​ധ​വ​ൽ​ക്ക​ര​ണം എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള​വ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ത​ര​ത്തി​ലാ​ണ് പ​രി​പാ​ടി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഹൂ​സ്റ്റ​ണി​ലെ ആ​രോ​ഗ്യ​മാ​ധ്യ​മ രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വും മി​ക​ച്ച സം​ഘാ​ട​ക​യു​മാ​യ ഡോ. ​റെ​യ്ന റോ​ക്ക് ചെ​യ​ർ​പേ​ഴ്സ​ണാ​യ മെ​ഡി​ക്ക​ൽ സെ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹെ​ൽ​ത്ത് ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഹെ​ൽ​ത്ത് ഫെ​യ​റി​ന്റെ ഭാ​ഗ​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പും ബ്ല​ഡ് സ്റ്റം ​സെ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഡ്രൈ​വും സം​ഘ​ടി​പ്പി​ക്കും. ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.​പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി വി​വി​ധ ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റേ​ഷ​നു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ക​മ്മ്യൂ​ണി​റ്റി സി.​പി.​ആ​ർ. പ​രി​ശീ​ല​നം, പ്ര​മേ​ഹ​വും ഹൃ​ദ​യാ​രോ​ഗ്യ​വും സം​ബ​ന്ധി​ച്ച ബോ​ധ​വ​ൽ​ക്ക​ര​ണം,

പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം, ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യെ​ക്കു​റി​ച്ചു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഹെ​ൽ​ത്ത് ടോ​ക്കു​ക​ളി​ൽ കാ​ൻ​സ​ർ പ്ര​തി​രോ​ധം, സ്ട്രോ​ക്ക് അ​വ​ബോ​ധം, മാ​ന​സി​കാ​രോ​ഗ്യം, കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ളും സം​വാ​ദ​ങ്ങ​ളും ന​ട​ക്കും. ആ​രോ​ഗ്യം വ്യ​ക്തി​യു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ല, കു​ടും​ബ​ത്തി​ന്റെ​യും സ​മൂ​ഹ​ത്തി​ന്റെ​യും കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് ഫോ​മാ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ്ര​തി​നി​ധി​ക​ളും ഹ്യൂ​സ്റ്റ​ണി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മ​ല​യാ​ളി സ​മൂ​ഹ​വും ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു. ഹ്യൂ​സ്റ്റ​ണി​ൽ ന​ട​ക്കു​ന്ന ഈ ​ക​ൺ​വെ​ൻ​ഷ​ൻ ഫോ​മ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ സ​മ്മേ​ള​ന​ങ്ങ​ളി​ലൊ​ന്നാ​ക്കി മാ​റ്റാ​ൻ എ​ല്ലാ പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത് .

ഫോ​മാ പ്ര​സി​ഡ​ന്റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ക​ൺ​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ സു​ബി​ൻ കു​മാ​ര​ൻ, ക​ൺ​വെ​ൻ​ഷ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ, ഷാ​ജി എ​ഡ്വേ​ർ​ഡ്, നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം രാ​ജ​ൻ യോ​ഹ​ന്നാ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ക​മ്മി​റ്റി​ക​ളാ​ണ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​പ​രി​പാ​ല​ന​വും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും ഒ​രു​മി​പ്പി​ക്കു​ന്ന ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് ഫെ​യ​ർ ഫോ​മാ 2026 ഇ​ന്റ​ർ​നാ​ഷ​ണ​ൽ ക​ൺ​വെ​ൻ​ഷ​ന്റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Latest News

Corehub Up